---
title: "ജില്ലയിൽ എല്ലാ ബൂത്തിലും ക്യാമറ ; കള്ളവോട്ട് ചെയ്യാനെത്തുന്നവരും, കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും കുടുങ്ങും, കള്ള വോട്ടുചെയ്യാൻ  രേഖകൾ നൽകുന്നവരുടെ വീടുകളിൽ പോലീസ് എത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മുന്നറിയിപ്പ്"
english_title: "Cameras in every booth in the district; Those who come to cast fake votes and officials who conspire will be caught, Election Commission warns sternly that police will visit the homes of those who provide documents to cast fake votes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352053/Cameras in every booth in the district; Those who come to cast fake votes and officials who conspire will be caught, Election Commission warns sternly that police will visit the homes of those who provide documents to cast fake votes"
published_at: "2026-04-07T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4c8228af6d_1001182275.jpg"
keywords: []
---

# ജില്ലയിൽ എല്ലാ ബൂത്തിലും ക്യാമറ ; കള്ളവോട്ട് ചെയ്യാനെത്തുന്നവരും, കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും കുടുങ്ങും, കള്ള വോട്ടുചെയ്യാൻ  രേഖകൾ നൽകുന്നവരുടെ വീടുകളിൽ പോലീസ് എത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മുന്നറിയിപ്പ്

> **Lead Summary:** രേഖകൾ നൽകുന്നവരുടെ വീടുകളിൽ പോലീസ് എത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മുന്നറിയിപ്പ്*

## Article Content

രേഖകൾ നൽകുന്നവരുടെ വീടുകളിൽ പോലീസ് എത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മുന്നറിയിപ്പ്*

​വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും അഴിമതിരഹിതമായ പോളിംഗ് നടത്തുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നവർക്കും അതിന് കൂട്ടുനിൽക്കുന്നവർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാണ് ഇത്തവണ ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്.

​

​വോട്ടിംഗ് പ്രക്രിയ നിരീക്ഷിക്കാൻ ബൂത്തുകൾക്ക് അകത്തും പുറത്തും ഹൈ-റെസല്യൂഷൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇത് കൂടാതെ

​ ക്രമസമാധാന നിലയും സുരക്ഷയും വിലയിരുത്താൻ പ്രത്യേക പോലീസ് ഒബ്സെവർമാരെ നിയോഗിക്കും.

​പ്രശ്നബാധിത ബൂത്തുകളിലും പരിസരങ്ങളിലും കേന്ദ്ര സേനയുടെ നേരിട്ടുള്ള കാവലുണ്ടാകും.

​ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫ്ലയിംഗ് സ്ക്വാഡുകൾ രംഗത്തുണ്ടാകും.

​​മറ്റൊരാളുടെ പേരിൽ വോട്ട് ചെയ്യാൻ ഐഡന്റിറ്റി കാർഡ് നൽകുന്ന വീട്ടുകാരെയും ഇത്തവണ വെറുതെ വിടില്ല. കള്ളവോട്ടിന് കൂട്ടുനിൽക്കുന്നവർക്കെതിരെ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും (Representation of the People Act, 1951), ഭാരതീയ ന്യായ സംഹിത (BNS) പ്രകാരവും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യും. ആൾമാറാട്ടം നടത്തുന്നവർക്കും അവർക്ക് സഹായം നൽകുന്നവർക്കും തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തുക.

​ബൂത്തിനകത്തോ പരിസരത്തോ അക്രമസംഭവങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും.

​വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഉടനടി അറസ്റ്റ് ഉണ്ടാകും.

​പോളിംഗ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കും.

​ബൂത്ത് പിടിച്ചെടുക്കൽ പോലുള്ള ശ്രമങ്ങൾ തടയാൻ സ്പെഷ്യൽ ഫോഴ്സിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

​ഒരു വോട്ടർക്ക് ഒരു വോട്ട് എന്ന ജനാധിപത്യ തത്വം സംരക്ഷിക്കപ്പെടണമെന്നും, നിയമം ലംഘിക്കുന്നവർ ആരും രക്ഷപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി. കള്ളവോട്ട് നടന്നു എന്ന് തെളിഞ്ഞാൽ ആ ബൂത്തിൽ റീ പോളിംഗ് നടത്തും. ബൂത്തിലുള്ള ഉദ്യോഗസ്ഥരും നടപടികൾ നേരിടേണ്ടി വരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352053/Cameras in every booth in the district; Those who come to cast fake votes and officials who conspire will be caught, Election Commission warns sternly that police will visit the homes of those who provide documents to cast fake votes)